മൂവാറ്റുപുഴ: മലമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന് സമീപം താമസിക്കുന്ന ശശിയുടെ വീടിനോട് ചേര്‍ന്നുള്ള വിറക് അട്ടിയുടെ അടിയില്‍ നിന്നുമാണ് മലമ്പാമ്പിനെ പിടികൂടിയത്.
വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്നേക്ക് റെസ്ക്യൂ ടീം അംഗവും പൊതുപ്രവര്‍ത്തകനുമായ ഓട്ടോ തൊഴിലാളി വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജിയെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
വനം വകുപ്പിന് കൈമാറാനായി സെബി തോമസ് പൂവന്റെ സംരക്ഷണയില്‍ ഏല്പിച്ചു. നേരത്തെ സിവില്‍ സ്റ്റേഷന്റെ സമീപ പ്രദേശങ്ങളായ ബ്ലോക്ക് ഓഫീസ്, എകെജി നഗര്‍ അങ്കണവാടി എന്നിവിടങ്ങളില്‍ നിന്നും നിരവധി തവണ മലമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറിയിരുന്നു.